ദേവനഗരിയിലെ ദിനരാത്രങ്ങൾ

എന്നത്തേയും പോലെ ആ ദിവസവും കടന്നു പോയി ; നാളെ എന്നത് എത്ര മനോഹരമായിരിക്കും എന്നറിയാതെ . സൂര്യൻ നമ്മുടെ ഉച്ചസ്ഥായിയിൽ ജ്വലിച്ചു നിൽക്കുമ്പോൾ ആ സൗഭാഗ്യ നിമിഷങ്ങൾ എന്നിലേക്ക് വന്നു , ഒരു ഫോൺ കോളി ൻ്റെ രൂപത്തിൽ . ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച * N.I.C. DEHRADUN CAMP ( ഡെറാഡൂൺ , ഉത്തരാഖണ്ഡ് ) . ഞാനും എന്റെ സുഹൃത്തും , സഹപാഠിയും ആയ ആദർശ് ഉം ക്യാമ്പിലേക്ക് സെലക്ട് ആയിരിക്കുന്നു . കേരളത്തിൽ നിന്നും , 16 പേരിൽ 2 പേർ അക്വിനാസ് കോളേജിലെ കേഡറ്റ് സ് . ഞങ്ങളുടെ സാരഥി ആയി വരുന്നത് S D P Y പള്ളുരുത്തി സ്കൂളിലെ NCC **ANO ആയ കലാഭാനു സർ ആണ് എന്നത് ഞങ്ങളുടെ യാത്രയുടെ മാധുര്യം കൂട്ടി . എല്ലാ ഒരുക്കങ്ങളും കഴിഞ്ഞ് മറ്റൊരു സുപ്രഭാതത്തിൽ ഞങ്ങൾ യാത്ര തിരിച്ചു . മണിക്കൂറുകൾ കൂടുന്നതോടൊപ്പം ചൂടും കൂടി വന്നു . നാടൻ പാട്ടരങ്ങ് ഞങ്ങളിൽ ഒരു തണുത്ത കാറ്റി ൻ്റെ പ്രതീതി ഉളവാക്കി . പരുന്തി ൻ്റെ കൈകളിൽ നിന്നും ത ൻ്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന തള്ള കോഴിയെപ്പോലെ , എല്ലാം ത്യജിച്ചു ഭാരതാംബ...