Posts

Showing posts from April, 2022

ഭവനം - ഒരു പ്രണയ കാവ്യം

  മനസ്സിൽ അവൻ കെട്ടി , മനോഹരമായ ഒരു ഭവനം . അവളുടെ ചിരിയാൽ അഴകേറിയൊരു സ്വർഗം . അവിടെ , മൗനവും മൊഴികളും രാഗമായി അലയടിച്ചു . ശ്വാസ നിശ്വാസങ്ങൾ മന്ദമാരുതനെ കീഴ് ‌ പ്പെടുത്തി . അവളുടെ കരസ്പർശം നെഞ്ചിടുപ്പിൻ ചടുലതാളങ്ങളെ കടിഞ്ഞാണിൽ നിർത്തി . വേദനകൾ മനതാരിൽ നിന്നും എന്നെന്നേക്കുമായി ഓടി ഒളിച്ചു . ഇരുളിൻ്റെ ലോകത്തിൽ അലിവായ കാഴ്ചകൾ നിറഞ്ഞു . പ്രണയം അതിഥിയായി പുഞ്ചിരിച്ചു .