ഓണവും ഉണ്ട്, ഉണ്ണാനും ഉണ്ട്. തൂശനും ഉണ്ട്, തോരനും ഉണ്ട്. ആറ് കൂട്ടം കറിയും, പ്രഥമനും. തൂശൻ്റെ തുമ്പിൽ പപ്പടവും, പഴവും. അച്ചാറാണേൽ ബഹുകേമം. ഉണ്ണാൻ മാത്രം ആളില്ലത്രേ.
മാറ്റം കൊടുത്തു, മാറ്റ് കൂടിയ പാവയെ വാങ്ങി, മാറാത്ത മാറാല പിടിച്ച ക്ലാവുള്ള ചില്ലിൻ കൂട്ടിലടച്ചു. മാപ്പിള വന്നു മാറോടു ചേർത്തു, മാറാല മൊത്തം മാറോടു ചേർന്നു. ചീ, മാറ്റുമില്ല, മാറ്റത്തിനുമില്ല, മാറ്റാതെ മൊത്തം മാറാല ആയി.