ചെമ്പട്ട്
ഈറനണിഞ്ഞു ദേവിയെ കാണാൻ
കാലേ പുലരിയിൽ പോയിടുമ്പോൾ
ഈർക്കിലിൻ കമ്പുമായ് കൂട്ടിനും
കാവലായ് വന്നോട്ടേ ഞാനെന്നു പൊന്നുണ്ണികുട്ടൻ.
തുളസി കതിരിൻ പവിത്രമാം ചൈതന്യം
ഉപാസകന്‍ ചൊല്ലി അകറ്റിയപ്പോൾ
ചെമ്പട്ടുടുത്തൊരു ദേവിതൻ പട്ടിന്മേൽ
അഗ്നിയൊരല്പം കുസൃതി കാട്ടി.
പുണ്യാഹമില്ല, പാലുമില്ല, കരിക്കുമില്ല
അഗ്നിക്കുറക്കം ഏകിടുവാൻ.
ഇറ്റിറ്റു വീണതന്നമ്മതൻ കണ്ണുനീർ
ഈർക്കിലിൻ കമ്പുകൊണ്ടാഞ്ഞു കുത്തി,
വീശി എറിഞ്ഞുണ്ണി ചെമ്പട്ടിന്മേൽ.
ശിം എന്ന ചീറ്റൽ കേട്ടൊന്ന് പൂജാരി
കണ്ണും മിഴിച്ചൊന്നു നോക്കിയപ്പോൾ
ദേവിതൻ ദേഹമലങ്കരിച്ചീടിനാൽ
ചെമ്പനീർ പൂവായ് മാറിയഗ്നി.
പുതു ചെമ്പട്ടിൻ ചേലയായ് ഭൂഷിതമായി.
Comments
Post a Comment