മേട ചുണ്ടൻ
ആർത്തു പറഞ്ഞു ആർപ്പോ
ഏറ്റുപറഞ്ഞു ഇർറോ
ആലുങ്കാട്ടെ ആ-മേട ചുണ്ടൻ്റെ
അമരത്തു നിന്നവൻ ഉറഞ്ഞു തുള്ളി.
മെല്ലെ തലോടിയും തഞ്ചത്തിൽ കൊഞ്ചിയും
പുഴയോട് തുഴയായ് മുത്തമേകി.
കിന്നാരം ചൊല്ലുന്ന വള്ളത്തിൻ മുൻപിലായ്
പരലുകൾ ആനന്ദ നൃത്തമാടി
വട്ടം വലിച്ചൊരു പാശവും വെട്ടി
പഞ്ചാര കപ്പിലും മുത്തമിട്ടു.
Comments
Post a Comment