മുണ്ട്
അരക്കു കുറുകെ മുറുക്കി
ഉടുക്കുവാൻ എനിക്കുമുണ്ടൊരു മുണ്ട്
വില നന്നേ പിടിച്ചതാണെന്നുടെ
സ്വർണ്ണ കരയുള്ള മുണ്ട് .
ഓണത്തിനമ്പലമൊന്നു കണ്ടീടുവാൻ
ആണ്ടിലൊരിക്കലീ മുണ്ട്.
കൈ കൊട്ടി കളിച്ചുകൊണ്ടാടിത്തിമിർക്കുവാൻ
മടക്കി കുത്തുമെൻ മുണ്ട്.
സൈക്കിളിൻമീതെ വമ്പു കാട്ടീടുവാൻ
തൂവെള്ള നിറമുള്ള മുണ്ട്.
നാലാളുപോകുമിടമൊന്നു കാണുവാൻ
നാട്ടുകാർക്കുള്ളപോൽ നല്ല മുണ്ട്.
നാഭി നിറയുമെൻ ആശ നിറവേറ്റാൻ
പട്ടിൽ നെയ്തൊരു മുണ്ട്.
മാറാല നൂലുപോൽ നിക്കറുമിട്ട എൻ
സ്വപ്നത്തിലുള്ളതാണിന്നീ മുണ്ട്.
Comments
Post a Comment