നീലി
നട്ട പാതിരാ നേരത്തു
നല്ല നിലാവുള്ള കാലത്തു
നാണിച്ചു നിൽക്കണതെന്താണ്
നാടോടിപ്പെണ്ണേ നീലികുട്ടി.
നാക്കില നീട്ടി ഇരുന്നാട്ടെ
നാടോടി കൂട്ടം വിളംബാം ഞാൻ
നീട്ടി ഒഴിക്കുവാൻ തന്നീടാം
നാലു രുചിയുള്ള ചെഞ്ചോര
നാക്കാലെ വെറ്റില ചവച്ചീടാൻ
നാലടി നീളത്തിൽ കോളാമ്പി
നീണ്ടു നിവർന്നു കിടന്നീടാൻ
നറു പാലപ്പൂവിൻ പട്ടുമെത്ത.
Note: "നാലു രുചിയുള്ള ചെഞ്ചോര" - 4 types of blood group.
Comments
Post a Comment