കാളിദാസ കൽപ്പന
കണ്ണടച്ച് പോകയാൽ കാണുവതിന്നിൻ മുഖം. കേട്ടു കേൾവിയില്ലൊരാൾ കേൾക്കുവതിന്നിൻ സ്വരം. കിനാവ് കണ്ടു കാട് കേറി കാല് തെന്നി വീണതും കൈ പിടിച്ചുയർത്തി കൂടെ കൂട്ടിനായി നിന്നവൾ. കൂട്ടുകൂടാൻ ഞാൻ വെറുമൊരു കാളിദാസ പൈതലും, കാഴ്ചയേകി കൺ തുറക്കാൻ കളമടക്കി വാഴുമെൻ ദേവിതൻ തനൂജയോ. കാത്തുനിൽക്കും നമുക്കായ് കാലമെത്ര പോകിലും കാരണമതിന്നൊതില്ല, കാളിദാസ കൽപ്പന. ഇത് കാളിദാസ കൽപ്പന.