ചിത
എരിയുന്ന തീയും, പൊഴിയുന്ന മഴയും കേട്ടതെല്ലാം തീരാ വേദനകൾ. കെട്ടുപോയതുമില്ല കണ്ണുനീരിനാൽ, ശമിച്ചതുമില്ല ഉള്ളകത്തിൻ ചൂടും മഴയാൽ. ചേർത്തുപിടിച്ചൊരാ കൈകൾ, ചാരെ നിന്നാരോ കൊണ്ടുപോയി. ഒരുപിടി കൽപ്പൂരാഗ്നിയിൽ കത്തിയമരുന്ന, ചിതയിൽ ഉറക്കുവാൻ കൊണ്ടുപോയി. തീരാ ചിതയിൽ ഉറക്കുവാൻ കൊണ്ടുപോയി...