ചിത
എരിയുന്ന തീയും, പൊഴിയുന്ന മഴയും
കേട്ടതെല്ലാം തീരാ വേദനകൾ.
കെട്ടുപോയതുമില്ല കണ്ണുനീരിനാൽ,
ശമിച്ചതുമില്ല ഉള്ളകത്തിൻ ചൂടും മഴയാൽ.
ചേർത്തുപിടിച്ചൊരാ കൈകൾ, ചാരെ നിന്നാരോ കൊണ്ടുപോയി.
ഒരുപിടി കൽപ്പൂരാഗ്നിയിൽ കത്തിയമരുന്ന,
ചിതയിൽ ഉറക്കുവാൻ കൊണ്ടുപോയി.
തീരാ ചിതയിൽ ഉറക്കുവാൻ കൊണ്ടുപോയി...
Comments
Post a Comment