താലികെട്ട്
നാലുമണികെട്ടിൽ നാൽപ്പതു കിളികൾ നാരായ പാട്ടും കേട്ടിരുന്നു. നാടുകാണിക്കൊരു നങ്ങേലി പെണ്ണിനെ നാടുകടത്തുവാൻ മോഹമെന്ന്. നാക്കില നീട്ടി സദ്യയും വേണം നാട്ടിലൊരൊന്നര ഏക്കറും വേണം. നാലുപറക്ക് നെല്ലും കുത്തി നാട്ടാരേം കൂട്ടി താലികെട്ടും. നല്ല നാടൻ പാട്ടുമായ് ഏറ്റുചൊല്ലും.