നാട്യക്കാരൻ
കെട്ടി ആടുവാൻ ഉണ്ടൊരു വേഷം
കത്തിയും കരിയും മാറി നിൽക്കും
അഭിനയ പാടവം കൈയടിക്കും.
മാറിവരച്ചൊരു അക്ഷരതെറ്റിനാൽ
കൊട്ടിയടച്ചൊരു വാതിലിൻ മുൻപിലായ്
കേണൊരു ഗാനവും ആലപിച്,
ഒറ്റകാലണ മുക്കാലിയുമായ്
ജീവന് താളവുമേകുവാനായ്
നാടുവിടുന്നൊരു സന്തതി ഞാൻ.
നാട്യക്കാരനാം സന്തതി ഞാൻ.
Comments
Post a Comment