Posts

Showing posts from October, 2025

ചെമ്പട്ട്‌

ഈറനണിഞ്ഞു ദേവിയെ കാണാൻ കാലേ പുലരിയിൽ പോയിടുമ്പോൾ  ഈർക്കിലിൻ  കമ്പുമായ്‌ കൂട്ടിനും  കാവലായ് വന്നോട്ടേ ഞാനെന്നു പൊന്നുണ്ണികുട്ടൻ.  തുളസി കതിരിൻ പവിത്രമാം ചൈതന്യം   ഉപാസകന്‍ ചൊല്ലി അകറ്റിയപ്പോൾ  ചെമ്പട്ടുടുത്തൊരു ദേവിതൻ പട്ടിന്മേൽ   അഗ്നിയൊരല്പം കുസൃതി കാട്ടി.  പുണ്യാഹമില്ല, പാലുമില്ല, കരിക്കുമില്ല  അഗ്നിക്കുറക്കം ഏകിടുവാൻ.  ഇറ്റിറ്റു വീണതന്നമ്മതൻ കണ്ണുനീർ   ഈർക്കിലിൻ കമ്പുകൊണ്ടാഞ്ഞു കുത്തി,  വീശി എറിഞ്ഞുണ്ണി ചെമ്പട്ടിന്മേൽ.  ശിം എന്ന ചീറ്റൽ കേട്ടൊന്ന് പൂജാരി  കണ്ണും മിഴിച്ചൊന്നു നോക്കിയപ്പോൾ  ദേവിതൻ  ദേഹമലങ്കരിച്ചീടിനാൽ  ചെമ്പനീർ പൂവായ് മാറിയഗ്നി. പുതു ചെമ്പട്ടിൻ ചേലയായ് ഭൂഷിതമായി.

ഏകൻ

കലുഷിതം, കലഹം, കാഹളം ഉറ്റവർ അന്യനായ് ഏകൻ  തീരാനോവായ്‌ പാദസ്പർശം.  പട്ടുമെത്ത ഒരുക്കി കടത്തിണ്ണകൾ കാവലായ്‌ ശുനകനും കൂട്ടരും.  ഒരുനാൾ കിട്ടി അവനൊരു സ്വർണ്ണമുട്ട. വാനം പുൽകി മാളിക ഒരുങ്ങി   മോടിയേകാൻ നാല് ചക്രവും.  കലഹം പൂമാലയുമായ് കാൽക്കൽ വീണു  കാഹളം തേനരുവിയായ്, പാലാഴിയായ്. ഉറ്റവരില്ലാത്തേകന് മാല ഭൂഷണം  കാവലായ് കാണും ശുനകൻ,  എന്ന് സ്വന്തം ഏകൻ....