Posts

Showing posts from August, 2022

പനിനീർ പുഷ്പ്പം

ഇല്ല ഇനി ഒരു നാളെ എനിക്കായ്, സമയമായ് ഒടുവിലെ യാത്രയ്ക്ക്. നിശ്ചലം ഏതു നിമിഷവും, ചലിച്ചീടുന്നു കാലൻ്റെ കയറുകൾ. കാണുവാനാകുമോ,നിൻ ചാരെ കൈ കോർത്തിരിക്കുവാനാകുമോ. ആകില്ല പറയുവാനാ വാക്കുകൾ, വരില്ലേ നീ ഒരു പനിനീർ പുഷ്പ്പവുമായി.

പരിണയം

മനോഹരി നീ മാധുരീ കാലേ പിറക്കും കിരണം നിൻ ചിരി. പരിമിധികൾക്കു മന്ത്രമോക്ഷമേകി  വിരിച്ചു നീ പാത അശ്വമേധത്തിനായ്. ഭദ്രമീ പാവന പാതതൻ കടിഞ്ഞാൺ ഇച്ഛയാൽ ഉച്ചിയിൽ കുറിച്ചിടും പൊരുളുകളാൽ. അറിയില്ല പൊരുളിൻ പ്രാണാർത്ഥം  പരിണയിക്കുന്നു നിന്നെ ഞാൻ പ്രിയേ.

കുലംകുത്തി

മടിച്ചു മുടിച്ചു ഒരു കുലം, മാറ്റ് ഉരക്കാത്ത പൊന്നിൻകുടം. മാപ്പില്ലൊരിക്കലും നിനക്ക്, മറ നീക്കി പോയ്‌കൊള്ളേണം ഇന്നിനം. മർത്യനായ് അലയൂ നിൻ മൃത്യുവിലേക്ക്, മരണം സുനിശ്ചിതം മരുഭൂമിയിൽ...

വിധി

വിധിയെ തളർത്തിയ മനുഷ്യാ, തുടരുക നിൻ വിജയം മരണം വരെയും. മുത്തമേകിടാം ഞാൻ നിനക്ക്, മുറുകി പിടിക്കുക നിൻ ചടുലതകൾ. കീഴടക്കുക പറുദീസയും പരിവാരവും, പാറിപ്പറക്കുവാൻ ഉണരില്ലേ നീ.