ഭവനം - ഒരു പ്രണയ കാവ്യം
മനസ്സിൽ അവൻ കെട്ടി , മനോഹരമായ ഒരു ഭവനം.
അവളുടെ ചിരിയാൽ അഴകേറിയൊരു സ്വർഗം.
അവിടെ, മൗനവും മൊഴികളും രാഗമായി അലയടിച്ചു.
ശ്വാസ നിശ്വാസങ്ങൾ മന്ദമാരുതനെ കീഴ്പ്പെടുത്തി.
അവളുടെ കരസ്പർശം നെഞ്ചിടുപ്പിൻ ചടുലതാളങ്ങളെ കടിഞ്ഞാണിൽ നിർത്തി.
വേദനകൾ മനതാരിൽ നിന്നും എന്നെന്നേക്കുമായി ഓടി ഒളിച്ചു.
ഇരുളിൻ്റെ ലോകത്തിൽ അലിവായ കാഴ്ചകൾ നിറഞ്ഞു.
പ്രണയം അതിഥിയായി പുഞ്ചിരിച്ചു.
❤️
ReplyDelete