ലഹരി

കറങ്ങുന്നു, ഉലകമോ അതോ ഞാനോ.

കാലുകൾ ഉറക്കുന്നില്ല, കൈകൾ എത്തുന്നില്ല.

താളം തെറ്റിയ മനസ്സിൽ രോഷം കത്തിയമർന്നു.

ഇന്നലയെ പിഴച്ചും, നാളയെ ശപിച്ചും 

എത്ര നാൾ മുന്നോട്ടു പോകും.

ഉള്ള് നീറി വലിഞ്ഞപ്പോൾ

അവൻ്റെ കണ്ണുനീർ പറയാതെ പറഞ്ഞു,

എല്ലാം എൻ്റെ തെറ്റ്, എല്ലാം എൻ്റെ തെറ്റ്.

മരണത്തെ ചേർത്ത് പിടിച്ച് അവസാനമായി മന്ത്രിച്ചു

ഒഴിക്കു ഒരു ഗ്ലാസ് കൂടി.


Comments

Popular posts from this blog

The Cool Joker

പ്രളയം

Failure?