യാത്ര - ജീവിതം ഭിക്ഷയാകുമ്പോൾ
നടന്നു തുടങ്ങി, എവിടേക്കെന്നറിയാതെ.
താണ്ടണം ഇനിയും ഏറെദൂരം
ദിശ ഏതെന്നു തിരിയാതെ.
ചട്ടുകാലുമായി മുടന്തി നീങ്ങി
ഒട്ടിയ വയറിനു ഭിക്ഷ നൽകാൻ.
കൈ കൂപ്പി വാങ്ങി കല്ലുകൾ,
കൈ കൂപ്പാതെ വാങ്ങി കരുണയും.
ആരുടെയോ ഔദാര്യം എന്നുടെ
അവകാശം ആകുമ്പോൾ,
മൗനം ഉത്തരമായി.
താണ്ടണം ഇനിയും, ഏറെ ദൂരം...
Comments
Post a Comment