പ്രണയം
മുകുളങ്ങൾ ഇതളിട്ട തളിരിൽ തഴുകുന്ന
കാറ്റിനോടെനിക്കിന്നു പ്രണയം.
കളിമണ്ണിലാലേപനം ചെയ്തു സൃഷ്ടിച്ച
അധരമിതെന്തിനോ കേണപോലെ.
കാരിരുമ്പു പോലുറച്ചു തറച്ചിതാ
ഇളക്കി മാറ്റുവാനാകാത്ത നിൻ ഓർമ്മകൾ.
ബാക്കി വെക്കുവാനൊണ്ടിതൊരിത്തിരി
ആശയോടൊരൽപ്പം ചേർത്തുപിടിച്ചത്.
അതവനുടേതെന്നൊരു തോന്നൽപോലെ.
Comments
Post a Comment