ഒറ്റ
ഒറ്റയ്ക്കാകാം, ഒറ്റപ്പെടുത്തിയതുമാകാം,
ഒറ്റയാനായ് മാറിയതുമാകാം.
ഒരു ഗതിയുമില്ലാതലയുമൊരൽപ്പന്
ഓർമിച്ചെടുക്കുവാൻ ഇല്ല ഒരു ബാല്യം.
ഒന്നുമില്ലായ്മയെ നെഞ്ചോടണച്ച്
ഒരു മുഴം മുൻപേ ഒതുങ്ങി നടന്നവൻ.
ഒറ്റ കാലണ തേടി നടന്നവൻ,
ഒരു മുഴം കയറിൽ അന്തിയുറങ്ങുവാൻ,
ഒരു മുഴം കയറിൽ അമ്മാനമാടുവാൻ.
Comments
Post a Comment