പകിട
ശകടമോതും പ്രിയനവൾ,
ശകുനി പോലെൻ മനസ്സിൽ,
കപടമാം കരുക്കളാൽ
കീഴടക്കും വേലയിതോ.
ചോരയ്ക്ക് ചോരയും, കൂരയും
അതിനപ്പുറം കായും, കനിയും
അടക്കിവാഴും നിന്ദ്യമാം ഉപായം.
അഗ്നിയിൽ വെണ്ണീറായാലും
നിനക്കില്ല മിത്രമേ,
ദാഹമകറ്റുവാൻ ഇത്തിരി രക്തം.
ശകടമോതും പ്രിയനവൾ,
ശകുനി പോലെൻ മനസ്സിൽ,
കപടമാം കരുക്കളാൽ
കീഴടക്കും വേലയിതോ.
ചോരയ്ക്ക് ചോരയും, കൂരയും
അതിനപ്പുറം കായും, കനിയും
അടക്കിവാഴും നിന്ദ്യമാം ഉപായം.
അഗ്നിയിൽ വെണ്ണീറായാലും
നിനക്കില്ല മിത്രമേ,
ദാഹമകറ്റുവാൻ ഇത്തിരി രക്തം.
Comments
Post a Comment