ആട്ടക്കാരൻ
ആട്ടം പിഴച്ചവൻ നാട്ടകത്തെത്തി
നാട്ടകമാകെ നാലാളേം കൂട്ടി
നാടകമൊന്നു കളിക്കുവാൻ നേരം
നാരദനൊത്തൊരു നാട്യവും കെട്ടി
നട്ടുച്ച നേരത്തു നാൽപ്പതു രൂപക്ക്
നാക്കു കടിക്കുമൊരാഹാരോം കേറ്റി
നാലു നിലക്കൊത്തൊരുത്സവ തട്ടിൽനിന്ന്
നാണിച്ചു നോക്കും നേരം
ആളുമില്ല, ആടുമില്ല, ആടിൻ്റെ പൂടേമില്ല.
Comments
Post a Comment