ധീരൻ
ഉറക്കമറ്റ നാളുകൾ ഉരുക്കി വിറ്റ കാലമേ
ആവുകില്ല ഇന്നെനിക്കു നിരങ്ങി നീങ്ങി ഓടുവാൻ
ദേഹവും കളഞ്ഞു ദേഹി ആയിടുന്ന കാലവും
കൂട്ടിനില്ല നീയുമില്ല നിൻ്റെ നല്ല ഓർമയും
ഒറ്റയാനായ് വാഴിടും ഒരുത്തനുണ്ട് ഭൂമിയിൽ
വിട തരുവാൻ സാധ്യമല്ല ഇന്നിനിഹ ലോകവും
ഉള്ളടക്കം വ്യക്തമാണ്, ഉത്തരത്തിൽ കുറിച്ചതാണ്
ഒക്കുകില്ല ജീവൻവെടിഞ്ഞു ഭീരുവായ് നടക്കുവാൻ.
Comments
Post a Comment