പഞ്ഞി
കാണാൻ എന്തൊരു ചന്തം.
പുത്തൻ ഉടുപ്പും, പുതു മെത്തയും.
നന്നാഴി നെല്ലില്ലേലും, നിറ പുത്തരിയില്ലേലും
അഞ്ചുതിരി നെയ്‌വിളക്കും,
കുരുത്തോലയും കൂട്ടിനുണ്ട്.
ആളുകൾ ഇളിക്കുന്നുണ്ട്,
നിറ കണ്ണാലെ നോക്കുന്നുണ്ട്,
ചോരാത്ത പന്തലിൽ ശ്വാസമെടുക്കുവാൻ
മാറ്റും ഞാൻ എങ്ങിനെ മൂക്കിലെ പഞ്ഞി.
Comments
Post a Comment