മുഖം വ്യക്തമാണ്, മനസോ ശബ്ദം ശക്തമാണ്,ആശയമോ കാഴ്ച്ച സൂക്ഷ്മമാണ്, വീക്ഷണമോ ഗന്ധം കോമളമാണ്, നിനക്ക് ചുറ്റുമോ സ്പർശം മാധകമാണ്,വ്യക്തിയോ കേൾവി ഉത്തമമാണ്, വാർത്തയോ ജീവിതം ചോദ്യങ്ങളാണ്,ഉത്തരമോ
ഇളം കൈയാൽ പിഴുതു മാറ്റി ഒരു ചെറു പുൽകാമ്പ്. നെറ്റിയിൽ അമർത്തി, വലിച്ചടിച്ചു ചെറു ചിരിയോടെ, തല കുലുക്കി. പൊടി തട്ടി കീഴ്മേൽ മറിഞ്ഞു, നാലുകാലും ഉറപ്പിച്ചുകൊണ്ടലറി, അച്ഛനെപ്പോൽ കൊമ്പുകൾ എനിക്കും വേണം.
ആരും ഇല്ലാതെ, ഒന്നുമേ ഓർക്കാതെ, പോകാം നമുക്കൊരു യാത്ര. ആശതൻ അതിരുകൾക്കപ്പുറമായി, ആകാശ വീഥികൾക്കധീതമാം യാത്ര. നിൻ്റെ നിഴലിൻ കൈ പിടിച്ചു, രാപ്പകലില്ലാതെ സഞ്ചരിക്കാം, അലതെല്ലുമില്ലാതെ അലയാം, കണ്ടു മറഞ്ഞൊരു സഞ്ചാരിയെപോൽ.