കിട്ടി എനിക്കൊരു കടലാസ്സു കഷണം. വലിച്ചെറിഞ്ഞതത്രെ കൂനയിൽ. കണ്ടു, ഞാനതിൽ ഒരു പ്രണയം. കാത്തു നിൽക്കുന്ന ഒരു ഹൃദയം. അച്ചടിത്താളുകളേക്കാൾ മാധുര്യമേറെ, സ്നേഹത്തിൽ ചാലിച്ച ആ കൂട്ടക്ഷരങ്ങൾ. വാലറ്റം കണ്ടു ഞാൻ ഞെട്ടി, സ്രാഷ്ട്ടാവ് താൻ തന്നെയത്രേ...
നാട് കണ്ടു കാട് കണ്ടു, നാലിടം നാട്ടാരേം കണ്ടു. കായും തിന്നു കാട്ടുകനിയും തിന്നു, കാണാ പലഹാരവും തിന്നു. കാറ്റും കൊണ്ടു കോളും കൊണ്ടു, കടൽ തിരമാലയും തൊട്ടു. ഊരും തെണ്ടി ഉലകവും തെണ്ടി, വീടും വീട്ടുകാരെയും മാത്രം കണ്ടില്ല...
ചിരിച്ചു നടന്നീനാൽ നമ്മൾ തിരിച്ചു നടത്തി ഈ മതിൽക്കെട്ടുകൾ. കണ്ടുവോ നാം, മിണ്ടിയോ നാം കാണാപ്പുറത്തിൻ അപ്പുറമായ്. കാണാ കിനാവുകൾ കണ്ടു കൂട്ടി, രസ്യമാം ആശകൾ പങ്കിടുവാൻ. പാടെ പൊഴിഞ്ഞ മനസ്സുമായി, പാടി നടന്നു നമ്മൾ. കണ്ടു നാം,കൈകോർത്തു ചിരിച്ചു നാം. മതിലല്ല, മനസാണ് ശക്തി.പല്ലി ചിലച്ചു.